![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട് : അകലാട് മൂന്നെയിനി റഹമത്ത് ഹാളിനു സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അകലാട് സ്വദേശി മരിച്ചു. ചാവക്കാട് ടൗണിലെ കാലിക്കറ്റ് ടീ സ്റ്റാൾ നടത്തിപ്പുകാരൻ ബഷീർ ( 49)ആണ് മരിച്ചത്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
കഴിഞ്ഞ ദിവസം അകലാട് റഹ്മത്ത് ഹാളിന് സമീപം ബസ്സ് കാത്തു നിൽക്കുകയായിരുന്ന ബഷീറിനെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ബഷീറിനെ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടു മണിക്ക് മരണം സംഭവിച്ചു.
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.