mehandi new

ചാവക്കാട് വല്ലഭട്ട കളരി ഗുരുക്കൾ പത്മശ്രീ സി ശങ്കരനാരായണ മേനോന്‍ നിര്യാതനായി

fairy tale

ചാവക്കാട് : വല്ലഭട്ട കളരി ഗുരുക്കൾ പത്മശ്രീ സി ശങ്കരനാരായണ മേനോന്‍ (94) നിര്യാതനായി.
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു ദിവസമായി കിടപ്പിലായിരുന്നു.
ഇന്ന് ചൊവ്വ വൈകുന്നേരം അഞ്ചരമണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

planet fashion

ആറാം വയസില്‍ കളരി പഠിക്കാനിറങ്ങിയതാണ് സി. ശങ്കരനാരായണ മേനോന്‍ എന്ന ഉണ്ണി ഗുരുക്കള്‍. അച്ഛന്റെ ശിക്ഷണത്തിൽ മുടവങ്ങാട്ട് തറവാട്ട് കളരിയിലായിരുന്നു അഭ്യാസം തുടങ്ങിയത്. 16–ാം വയസിൽ അരങ്ങേറ്റം കുറിച്ചു. വിദേശത്തും നാട്ടിലുമായി ഒട്ടേറെ ശിഷ്യസമ്പത്തുണ്ട്. വിദേശത്തു നിന്ന് ആയിരകണക്കിനു വിദ്യാര്‍ഥികൾ കളരി പഠിക്കാന്‍ ചാവക്കാട് വരുന്നുണ്ട്.

പത്മശ്രീ ബഹുമതിക്ക് പുറമെ കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ്, കലാമണ്ഡലം സിൽവർ ജൂബിലി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം തൊണ്ണൂറ്റി മൂന്നാം വയസ്സിലായിരുന്നു പത്മശ്രീ ലഭിച്ചത്.

ഭാര്യ : സൗദാമിനി അമ്മ.
മക്കൾ : കൃഷ്ണദാസ്, രാജീവ്, ദിനേശ്, നിർമല.
മരുമക്കൾ : സിന്ധു, രജനി, ശ്രീജ, മധു സൂദനൻ.

സംസ്കാരം നാളെ വൈകീട്ട് വീട്ടുവളപ്പിൽ.

Macare 25 mar

Comments are closed.