mehandi new

ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

fairy tale

ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി.  സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഷിക വരവ് ചിലവ് കണക്ക് കദീജ ഉസ്മാൻ അവതരിപ്പിച്ചു. അടുത്ത വർഷത്തെ ബജറ്റ് ഷെറീന ഇല്യാസ് അവതരിപ്പിച്ചു, യോഗം അംഗീകരിച്ചു. 

planet fashion

അനിത ശിവൻ, റുക്കിയ ഷൗക്കത്ത്,  ഷാഹിദ മുസ്തഫ,  ഷൈല നാസർ,  റിട്ടയർഡ് പ്രധാന അധ്യാപിക വാസന്തി ടീച്ചർ, രശ്മി ബിനീഷ് എന്നിവരെ പൊതുയോഗത്തിൽ ആദരിച്ചു.  ഷീല ശശികുമാർ, താഹിറ ബഷീർ, അഡ്വ. ജംഷീന, സുലോചന രാമചന്ദ്രൻ, സജിത പ്രകാശൻ, ഹഫ്സ റഷീദ്, ഷെമിം കാദർ ഷീന ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.