mehandi new

ദേശീയ ഗെയിംസ് കളരിപയറ്റിൽ ചാവക്കാടിന് രണ്ടു സ്വർണ്ണം

fairy tale

ഗോവ : ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന മുപ്പത്തി ഏഴാംമത്‌ ദേശീയ ഗെയിംസിൽ  കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക്‌ രണ്ടു സ്വർണ്ണം.  കെട്ടു കാരി പയറ്റിൽ വിനായക്, ആനന്ദ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉടവാൾ പയറ്റിൽ  അജീഷ്, ഗോകുൽ ടീം വിജയികളായി. നാലു പേരും ചാവക്കാട് സ്വദേശികളും വല്ലഭട്ട കളരി സംഘം വിദ്യാർത്ഥികളുമാണ്. മെയ് പയറ്റിൽ വി കെ എം കളരിയിലെ വിദ്യാർത്ഥി കുന്നംകുളം ആരുവായ് സ്വദേശി അഭിരാം സ്വർണ്ണം നേടി. ഇതോടെ ഗോവ ദേശീയ ഗെയിംസിൽ തൃശൂർ ജില്ല മൂന്നു സ്വർണ്ണം നേടി. തൃശൂർ ജില്ലയിൽ നിന്നുള്ള അഞ്ചംഗ ടീം പങ്കെടുത്ത ഇനങ്ങളിലെല്ലാം വിജയികളായി.

Macare 25 mar

Comments are closed.