mehandi new

ലോക കിഡ്നി ദിനം ആചരിച്ചു

fairy tale

ചാവക്കാട്: കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ലോക കിഡ്നി ദിനം ആചരിച്ചു. ചാവക്കാട് വസന്തം കോർണറിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കിഡ്നി സന്ദേശ ലഘുലേഖ പ്രകാശനം ചെയ്തു. ചടങ്ങിൽ കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്ക്,  ആരോഗ്യ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, ചാവക്കാട് നഗരസഭ കൗൺസിൽ യു ഡി എഫ് നേതാവ് കെ.വി. സത്താർ,  കൗൺസിലർമാരായ ഉമ്മു ഹുസൈൻ, സ്മൃതി മനോജ്, കിഡ്നി ഡേ കൺവീനർ കൺസോൾ ട്രസ്റ്റി സി.എം. ജനിഷ്, ട്രസ്റ്റിമാരായ നൗഷാദ് എം.കെ, അബ്ദു പി.വി, അബ്ദുസമദ് അണ്ടത്തോട്  എന്നിവർ കിഡ്‌നി സംരക്ഷണ സന്ദേശം നൽകി. കൺസോൾ വൈസ് പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക് സ്വാഗതവും ട്രഷറർ വി. കാസിം നന്ദിയും പറഞ്ഞു.

Haji’s pharma

Comments are closed.