mehandi new

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മണത്തല സ്വദേശി മരിച്ചു

fairy tale

ചാവക്കാട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചാവക്കാട്ടുകാരൻ മരിച്ചു.  ചാവക്കാട്അ മണത്തല സ്വദേശി ഇപ്പോൾ എടക്കഴിയുർ തെക്കേ മദ്രസ്സക്ക് പടിഞ്ഞാറ് വശം മസിക്കുന്ന കുരിക്കളകത്ത് തേവത്ത് കുഞ്ഞിമുഹമ്മദ് മകൻ റഹീം (മലബാരി 59) ആണ് മരിച്ചത്.  കോഴിക്കോട് നഗരത്തിൽ  അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ വളന്‍റിയർമാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കടുത്ത പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നട്ടെല്ലിൽ നിന്നും സ്രവമെടുത്ത് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

planet fashion

മൂന്നു വർഷമായി കാണാതായ ഇദ്ദേഹത്തെ കുറിച്ച് വീട്ടുകാർക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഭാര്യ : ലൈല. മക്കൾ: ഷഫ്‌ന, ആയിഷ. ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം മണത്തല പള്ളി കബർസ്ഥാനിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Macare 25 mar

Comments are closed.