mehandi new

അഭിമാനം വാനോളം – 77-ാം സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി പ്രതിരോധം തീർക്കാൻ ചാവക്കാട്ടുകാരൻ

fairy tale

ചാവക്കാട് : 77-ാം സന്തോഷ് ട്രോഫിക്ക്‌ വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.
നിജോ ഗിൽബെർട്ട് നയിക്കുന്ന 22 അംഗ കേരള ടീമിൽ ചാവക്കാട്ട് കാരനും.
മടേക്കടവ് കിഴക്കൂട്ട് പ്രശാന്തു മകൻ കെ. പി ശരത് (21) ആണ് ഗോവയിൽ കേരളത്തിന്‌ വേണ്ടി പ്രതിരോധം തീർക്കാൻ തിരഞ്ഞെടുത്ത ഏഴു പേരിൽ ഒരാൾ.

planet fashion

മണത്തല മുല്ലത്തറയിൽ സി ഐ ടി യു ചുമട്ടു തൊഴിലാളിയായ ശരത്തിന്റെ അച്ഛൻ പ്രശാന്ത് നല്ലൊരു ഫുട്ബോൾ കളിക്കാരൻ കൂടിയാണ്. പത്തു വയസ്സ് മുതൽ തന്നെ കാൽപന്തുകളിയിൽ ശരത് താല്പര്യം കാണിച്ചിരുന്നു. ചെറുപ്പം മുതലേ വിവിധ ഫുട്ബോൾ ക്യാമ്പുകളിൽ പ്രശാന്ത് ശത്തിനെ കൊണ്ട് പോകാറുണ്ടായിരുന്നു.
ഗുരുവായൂർ സ്പോർട്സ് അക്കാദമിയിൽ നിന്നും ശരത് പരിശീലനം നേടിയിരുന്നു. തൃശൂർ ജില്ലക്ക് വേണ്ടി കിരീടം നേടിയ ജില്ലാ ടീമിൽ നിന്നാണ് ശരത്തിനെ സന്തോഷ്‌ ട്രോഫി ടീമിലേക്ക് തിരഞ്ഞെടുത്തത്.

പാലയൂർ പള്ളിസ്കൂൾ, പാവറട്ടി സെന്റ് ജോസഫ് സ്കൂൾ, മണത്തല ഗവ. ഹായർസെക്കണ്ടറി സ്കൂൾ, കേരളവർമ്മ കോളേജ് എന്നിവിടങ്ങളിലാണ് ശരത്തിന്റെ വിദ്യാഭ്യാസം. വിദ്യാഭ്യാസ കാലയളവിൽ സ്കൂൾ, കോളേജ് ഫുട്ബോൾ ടീമുകളിൽ ശരത് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
അമ്മ സുബിത ഗൃഹഭരണം. അനിയൻ സനത് വെമ്മേനാട് ഹായർസെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.
മുത്തശ്ശി അമ്മിണിയുടെ ആശീർവാദം വാങ്ങിയാണ്ശ രത്തിന്റ ഗോവയിലേക്കുള്ള യാത്ര.

ശരത് കുടുംബത്തോടൊപ്പം

ശരത് ഇപ്പോൾ കോഴിക്കോട് കേരള ടീമിനൊപ്പം ഫുട്ബോൾ ക്യാമ്പിലാണ് രണ്ടു ദിവസം കഴിഞ്ഞാൽ ടീമിനൊപ്പം ഗോവക്ക് പോകും.
ഒക്ടോബർ 9 മുതൽ ഗോവയിലാണ് സന്തോഷ്‌ ട്രോഫി ടൂർണമെന്റ് നടക്കുന്നത്. ഒക്‌ടോബർ 11ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ കളി. ഏഴ് തവണ ചാമ്പ്യൻമാരായ ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, ഗോവ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് കേരളത്തിന്റെ സ്ഥാനം.
ഡിഫൻഡർ ജി സഞ്ജുവാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
2018ൽ കേരളത്തെ കിരീടത്തിലേക്ക് നയിച്ച സതീവൻ ബാലനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.

ഗോൾകീപ്പർമാർ:
മുഹമ്മദ് അസ്ഹർ, സിദ്ധാർത്ഥ് രാജീവൻ, മുഹമ്മദ് നിഷാദ്

ഡിഫൻഡർമാർ:
ബെൽജിൻ ബോൾസ്റ്റർ, സഞ്ജു ജി, ഷിനു ആർ, മുഹമ്മദ് സലിം, നിതിൻ മധു, സുജിത്ത് ആർ, ശരത് കെ.പി.

മിഡ്ഫീൽഡർമാർ:
നിജോ ഗിൽബർട്ട്, അർജുൻ വി, ജിതിൻ ജി, അക്ബർ സിദ്ധിഖ് എൻ പി, റാഷിദ് എം, റിസ്വാൻ അലി ഇ കെ, ബിജേഷ് ബാലൻ, അബ്ദു റഹീം

സ്‌ട്രൈക്കർമാർ:
ജുനൈൻ കെ, സജീഷ് ഇ, മുഹമ്മദ് ആഷിഖ് എസ്, നരേഷ് ബി

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Macare health second

Comments are closed.