mehandi new

ഘനരാഗങ്ങൾ പെയ്തിറങ്ങി ചെമ്പൈ സംഗീതോത്സവത്തിന് നാളെ സമാപനം

fairy tale

ഗുരുവായൂർ : സദസ്സിനെ സംഗീതത്തിൽ ആറാടിച്ച് ഗുരുവായൂരിൽ പഞ്ചരത്ന കീർത്തനാലാപനം. ദശമി ദിനത്തിൽ ചെമ്പൈ സംഗീതമണ്ഡപത്തിലെ സവിശേഷതയാണ് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. കർണ്ണാടക സംഗീത ചക്രവർത്തിയായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്നകീർത്തനങ്ങൾ. രാവിലെ 9 മണിക്കാണ് നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നീ ഘനരാഗങ്ങൾ ആദി താളത്തിൽ പെയ്തിറങ്ങിയത്. നാട്ട രാഗത്തിൽ ജഗദാനന്ദ കാരക, ഗാള രാഗത്തിൽ ദുഡുകു ഗല, ആരഭി രാഗത്തിൽ സാധിൻചെനെ, വരാളി രാഗത്തിൽ കനകന രുചിര, ശ്രീ രാഗത്തിൽ എന്തരോ മഹാനു ഭാവുലു ഈ അഞ്ച് കീർത്തനങ്ങളാണ് ഘനരാഗ പഞ്ചരത്നം എന്നപേരിൽ പുകൾപെറ്റത്. ഘനരാഗ പഞ്ചരത്നകീർത്തന ആലാപനം തുടക്കം കുറിക്കുന്നത് സൗരാഷ്ട്ര രാഗത്തിലുള്ള ഒരു ഗണപതി സ്‌തുതിയോടെയാണ്. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തന്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമിനാളിലെ ഈ സംഗീതാർച്ചന.

planet fashion

ഡിസംബർ ഒന്ന് ഏകാദശി ദിനത്തിൽ രാത്രി 10 മണിയുടെ കച്ചേരിയോടെ സംഗീതോത്സവത്തിനു സമാപനാകും.

Comments are closed.