അക്ഷരക്കൂടൊരുക്കി കുരുന്നുകൾ – വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കടപ്പുറം: ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ, മെമ്പർ വി പി മൻസൂർ അലി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അക്ഷരക്കൂട്ട് പദ്ധതിയുടെ വിജയികളെ പുരസ്കാരം നൽകി അനുമോദിച്ചു.
കുട്ടികളിൽ പുസ്തകങ്ങളോടുള്ള പ്രണയം വളർത്തുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വട്ടേകാട് എ എം പി കെ എം എച്ച് സ്കൂളിലെ എൽ പി വിഭാഗം വിദ്യാർത്ഥികൾ വീടുകളിൽ വായനശാല ഒരുക്കുന്നതാണ് പദ്ധതി.
മികച്ച പ്രതികരണമായിരുന്നു പദ്ധതിക്ക് ലഭിച്ചത്.
നിരവധി കുട്ടികൾ വീടുകളിൽ ആവേശത്തോടെ കുഞ്ഞു ലൈബ്രറികൾ ഒരുക്കി.
ആനുകാലികങ്ങൾ, ബാല പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ, നോവലുകൾ ഉൾപ്പെടെ വിത്യസ്ത പുസ്തകങ്ങൾ കണ്ടെത്തി കുരുന്നുകൾ ലൈബ്രറി ഒരുക്കി.
സന ഫാത്തിമ (ക്ലാസ് 4, ഒന്നാം സ്ഥാനം), ഫാത്തിമ ഫർഹത് ( ക്ലാസ് 3 ബി, രണ്ടാം സ്ഥാനം), സഫ്വാൻ ആർ എസ് (ക്ലാസ് 3 എ, മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
കവി അഹമ്മദ് മൊയ്നുദ്ദീൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.
കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ലൈബ്രറിയൻ പി വി ദിലീപ്, ഏഴാം വാർഡ് മെമ്പർ എ.വി അബ്ദുൽ ഗഫൂർ, വട്ടേക്കാട് എ എം പി കെ എം എച്ച് യു പി സ്കൂൾ മാനേജർ എം എ ശാഹു, പ്രധാനാധ്യാപിക ജൂലി, മറ്റ് അധ്യാപകർ വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ പദ്ധതിക്ക് മാതൃകാപരമായ നേതൃത്വം നൽകിയ അധ്യാപിക ശാലി വർഗീസിനെ ചടങ്ങിൽ ആദരിച്ചു.
കടപ്പുറം ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ പി വി ദിലീപ്, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, അധ്യാപകരായ റെറ്റി ജോസ് ചിറക്കേകാരൻ, ടി ഐ ശ്രീധരൻ, എം കെ നിയാസ് എന്നിവർ വിദ്യാർഥികളുടെ വീടുകളിൽ പോയി ലൈബ്രറി സന്ദർശിച്ചു വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Comments are closed.