mehandi new

ചിത്രജാലകം -സിനിമാ പ്രദർശനവും അഭിനയ ശില്പശാലയും സംഘടിപ്പിച്ചു

fairy tale

കുന്നംകുളം : പഴഞ്ഞി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രജാലകം എന്നപേരിൽ സിനിമാ പ്രദർശനവും അഭിനയ ശില്പശാലയും സംഘടിപ്പിച്ചു.  വിദ്യാർത്ഥികളിലെ സർഗ്ഗാത്മകമായ  കഴിവുകളെ കണ്ടെത്തുകയും, അവ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ചിത്രജാലകം പരിപാടിയിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഷോർട് ഫിലിം നിർമ്മിക്കുവാനും ശില്പ ശാല തീരുമാനിച്ചു.

പ്രശസ്ത തിരക്കഥാകൃത്ത് റഫീഖ് പട്ടേരി ശില്പശാല ഉദ്ഘാടനം ചെയ്തു. ദൃശ്യ മാധ്യമ പ്രവർത്തകൻ പ്രദീപ് നാരായണൻ ശില്പശാലക്ക് നേതൃത്വം നൽകി. മുൻ പി ടി എ  പ്രസിഡൻറ് പി എം അലി അധ്യക്ഷതവഹിച്ചു. സ്കൂൾ അധ്യാപകരായ പി കെ അബൂബക്കർ  സ്വാഗതവും അഫ്സ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.