ലഹരി ഉപയോഗം ; അഞ്ചങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘട്ടനം – രണ്ടു പേർക്ക് കുത്തേറ്റു

അഞ്ചങ്ങാടി : കടപ്പുറം ഹൈസ്കൂളിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി രണ്ട് പേർക്ക് കുത്തേറ്റു. കടപ്പുറം കോളനിപ്പടി സ്വദേശി ഉവൈസ് (21), അഞ്ചങ്ങാടി ജുമാമസ്ജിദിനു സമീപം സാലി (22) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിക്കായിരുന്നു സംഭവം.

കഴിഞ്ഞ പെരുന്നാൾ തലേന്ന് നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെ പാതിരാത്രിയിൽ ഉണ്ടായ സംഘട്ടനമെന്ന് നാട്ടുകാർ. ലഹരി സംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ ഒരു വിഭാഗത്തിന്റെ വാഹനം തല്ലിതകർത്തിരുന്നു. മുനക്കകടവ്, അഞ്ചങ്ങാടി, തൊട്ടാപ്, സുനാമി കോളനി എന്നീ മേഖലയിലുള്ളവരാണ് സംഘത്തിലുള്ളത്. മയക്കുമരുന്നു സംഘങ്ങൾ മേഖലയിലെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്നതായി നാട്ടുകാർ പറഞ്ഞു.

Comments are closed.