mehandi banner desktop

ചാവക്കാട് നഗരസഭയിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ​സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ  ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ  ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. ​ശുചിത്വ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അവരുടെ ഇടപെടലുകൾ ഈ രംഗത്ത് നിർണായകമാണെന്നും ചടങ്ങിൽ പ്രസംഗിച്ച ജില്ലാ പ്രോഗ്രാം ഓഫീസർ  രാജിനേഷ് രാജൻ പറഞ്ഞു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും പരിപാടിയിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു.

planet fashion

​നഗരസഭ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 75 വിദ്യാർത്ഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. മാലിന്യം വേർതിരിക്കൽ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം, ഗാർഹിക മാലിന്യസംസ്കരണം, പൊതുസ്ഥല ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിപുലമായ അവതരണങ്ങളും സംവാദങ്ങളും നടന്നു. പങ്കെടുത്ത  വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശുചിത്വ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാലയങ്ങൾക്ക്  പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Comments are closed.