mehandi new

നഗര മധ്യത്തിലെ സി സി ടി വി ക്യാമറയുടെ ഇരുമ്പ് കാല്‍ വീണു – ബൈക്ക്‌ യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: നഗരമധ്യത്തില്‍ പോലീസ് സ്ഥാപിച്ച സി സി ടി വി ക്യാമറയുടെ ഇരുമ്പ് കാല്‍ വീണു ബൈക്ക്‌ യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. മണത്തല സ്വദേശി നസീറാണ് രക്ഷപ്പെട്ടത്.
ബുധനാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. ട്രാഫിക്ക് ഐലന്റിനു പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിച്ചിരുന്ന സി സി ടി വി കാബിള്‍ ലെയിന്റെ ഇരുമ്പ് കാല്‍ മണത്തലയില്‍ നിന്നും ചാവക്കാട്ടേക്കു
വരികയായിരുന്ന നസീറിന്റെ ബൈക്കിനു പിന്‍സീറ്റിലാണ് പതിച്ചത്.
ഏതാനും മാസംമുമ്പ് പുലര്‍ച്ചെ ചരക്കുലോറി കൊളുത്തി വലിച്ചതിനെ തുടര്‍ന്ന് ഇരുമ്പ് കാല്‍ സ്ഥാപിച്ചിരുന്ന കോണ്ക്രീറ്റ് അടര്‍ന്നു കാല്‍ ചെരിഞ്ഞിരുന്നു. രാത്രിയില്‍ ഓടുന്ന ഓട്ടോ
ഡ്രൈവര്‍മാര്‍ ലോറി തടഞ്ഞിട്ട് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ലോറിക്കാരില്‍ നിന്നും നഷ്ടപരിഹാരം വാങ്ങിയാണ് അന്ന് വിട്ടയച്ചത്. എന്നാല്‍ തിരക്കേറിയ നഗരമധ്യത്തിലെ
കടപറിഞ്ഞു പോന്ന ഇരുമ്പ് കാല്‍ സമീപത്തെ കടക്കുമേല്‍ പിടിച്ചുകെട്ടിയെന്നല്ലാതെ വീണ്ടും ഉറപ്പിച്ചിരുന്നില്ല. നഗരസഭ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും കാല്‍ വീണ്ടും ഉറപ്പിക്കാന്‍
പറഞ്ഞ് പോലീസ് ഒഴിഞ്ഞു മാറി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് റോഡില്‍ തടസമായി കിടന്നിരുന്ന ഇരുമ്പുകാല്‍ റോഡരികിലേക്കു മാറ്റിയിട്ടു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare ad1

Comments are closed.