mehandi new

വരൂ ഗോളടിച്ച് പോകൂ.. ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി ചാവക്കാട് നഗരസഭ

fairy tale

ചാവക്കാട് : ലഹരിക്കെതിരെ ചാവക്കാട് നഗരസഭ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എൻ. വി. സോമൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച ഗോൾ ചലഞ്ച് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശാഹിന സലിം അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരെ 500 ഗോൾ എന്ന മുദ്രാവാക്യവുമായാണ് ഗോൾ ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്.

planet fashion

സി.ഡി.എസ് ചെയർപേഴ്സൺ ജീന രാജീവ്‌ സ്വാഗതമാശംസിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. എസ്. അബ്ദുൾ റഷീദ്, വിദ്യാഭ്യാസ, കലാ – കായിക സ്ഥിരം സമിതി അദ്ധ്യക്ഷ പ്രസന്ന രണദിവെ കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, കെ. വി. സത്താർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.

നഗരസഭ കൗൺസിലർമാർ, സി.ഡി.എസ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, നഗരസഭ ജീവനക്കാർ എന്നിവരും ഗോൾ ചാലഞ്ചിൽ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.