mehandi new

വരുന്നു തിയേറ്റർ സമുച്ഛയം ഉൾപ്പടെ കലാ സാഹിത്യ കേന്ദ്രം ചേറ്റുവയിൽ

fairy tale

ചാവക്കാട് : രാമു കാര്യാട്ടിന്റെ ജന്മസ്ഥലമായ ചേറ്റുവയിൽ രാമു കാര്യാട്ട് സ്മാരകവും, സിനിമ തീയേറ്ററും നിർമിക്കുന്നതിന്റെ അവലോകനയോഗം ചാവക്കാട് പി ഡബ്ലിയു റസ്റ്റ്‌ ഹൗസ് വെച്ച് ചേർന്നു. ഗുരുവായൂർ എം എൽ യുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
നിലവിൽ ഒരേക്കർ സ്ഥലമാണ് സിനിമ തീയേറ്റർ ന് വേണ്ടത്. കൂടാതെ 20 സെന്റ് സ്ഥലം രാമു കാര്യാട്ട് സ്മാരകത്തിനു വേണ്ടി റവന്യു വകുപ്പ് നേരത്തെ അനുവദിച്ചിട്ടുണ്ട്. ആ സ്ഥലം കൂടെ പ്രയോജനപ്പെടുത്തി സിനിമ തിയേറ്റർ, സിനിമ സമുച്ഛയം, സ്മാരകം, ആളുകൾക്കുള്ള ഇരിപ്പിടം, സാഹിത്യ രചനക്കുള്ള സംവിധാനം, സംഗീത നാടക പരിപാടികൾ, പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യം എല്ലാം അടങ്ങിയ ഒരു സമുച്ചയമായിരിക്കണം എന്ന് എം എൽ എ നിർദേശം കൊടുത്തിട്ടുണ്ട്. അതിനു വേണ്ടി വിശദമായ ഡി പി ആർ തയ്യാറാക്കി സമർപ്പിക്കാൻ വേണ്ടി പൊതുമരാമത് വിഭാഗത്തിന്റെ ചീഫ് ആർക്കിട്ടെക്റ്റിനു ന് നിർദേശം നൽകിയിട്ടുണ്ട്.

planet fashion

യോഗത്തിൽ കേരള ഫിലിം ഡെവലപ്പ്മെന്റ് പ്രൊജക്റ്റ്‌ മാനേജർ പൊതുമരാമത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത് വിഭാഗത്തിന്റെ ചീഫ് ആർക്കിട്ടെക്റ്റ്, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുശീല സോമൻ, പൊതുമരാമത് അസിസ്റ്റന്റ് എഞ്ചിനീയർ, ചാവക്കാട് തഹസീൽദാർ തുടങ്ങിയവർ പങ്കെടുത്തു.

വിശദമായ രൂപരേഖ തയാറാക്കുന്നതിനു വേണ്ടി പൊതുമരാമത് വിഭാഗത്തിന്റെ ആർക്കിട്ടെക്റ്റിനെ നെ ചുമതലപ്പെടുത്തി. റവന്യു വിഭാഗം ഈ സ്ഥലത്തിന്റെ സർവ്വേ നടത്തി വിശദമായ സ്കെച്ച് പൊതുമരാമത് വിഭാഗത്തിന് സമർപ്പിക്കും.
അവലോകന യോഗത്തിന് ശേഷം ബന്ധപ്പെട്ട ഓഫീസർ മാർ സ്ഥലം സന്ദർശിച്ചു. ആവശ്യമായ സാധനങ്ങളെ കുറിച്ചുള്ള നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട പദ്ധതിരേഖ തയ്യാറാക്കി എം എൽ എ ക്ക് സമർപ്പിക്കാമെന്ന് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Macare health second

Comments are closed.