mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു

Ft

ചാവക്കാട് : പ്രശസ്ത ഡോക്യുമെന്ററി, സിനിമ സംവിധായകനായിരുന്ന കെ. ആർ മോഹനന്റെ അഞ്ചാം ചരമവാർഷിക ദിനമായ ജൂൺ 25 ന് ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു. വഞ്ചിക്കടവിലുള്ള കെ. ആർ. മോഹനൻ സ്മാരക ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടി എൻ. കെ.അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

Jan oushadi

നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് സ്വാഗതം ആശംസിച്ചു.
പ്രശസ്ത സിനിമ സംവിധായകനും കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാനുമായ പി. ടി കുഞ്ഞുമുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി, ഷാനവാസ്‌ കെ. വി എന്നിവർ ആശംസയർപ്പിച്ചു. കൗൺസിൽ അംഗങ്ങളായ എം.ബി പ്രമീള, പി.കെ രാധാകൃഷ്ണൻ, ഉമ്മു റഹ്മത്ത്, ആർ. എം. ഉമ്മർ, ഉമ്മു, രഞ്ജിത്ത് കുമാർ, കെ. സി. മണികണ്ഠൻ എന്നിവർ സംബന്ധിച്ചു. സന്തോഷ്‌ സി.ജെ യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Comments are closed.