mehandi new

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് നഗരസഭാ ചെയർമാനെതിരെ കളക്ടര്‍ക്ക് പരാതി

fairy tale

ചാവക്കാട്: കോവിഡ് 19 വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിൽ ചാവക്കാട് നഗരസഭ ചെയർമാൻ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച് കളക്ടർക്ക് പരാതി.

ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.വി ഷാനവാസാണ് ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

എല്ലാ കൗൺസിലർമാരും കോവിഡ് പരിശോധനയിൽ നെഗറ്റീവായെന്നും ജൂലൈ 23 ന് നഗരസഭ ഓഫീസ് അണുനശീകരണം നടത്തി തുറന്ന് പ്രവർത്തിക്കുമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ചെയർമാൻ ജൂലൈ 22 ന് അറിയിച്ചിരുന്നതായും കണ്ടിജന്റ് ജീവനക്കാരെയടക്കം നിർബന്ധിച്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തിയതായും പരാതിയിൽ പറയുന്നു. എന്നാൽ ഒരു വനിത കൗൺസിലറും കണ്ടിജന്റ് ജീവനക്കാരിയും അടക്കം 6 പേർക്ക് 23 ന് കോവിഡ് പോസറ്റീവ് റിസൾട്ട് ലഭിച്ചു. ബോധപൂർവ്വം തെറ്റിധാരണ പരത്തി സമ്പർക്ക വ്യാപനത്തിന് ഇടവരുത്തിയ ചാവക്കാട് മുൻസിപ്പൽ ചെയർമാനെതിരെ കോവിഡ് നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

ജില്ലാ മെഡിക്കൽ ഓഫീസർ, കുന്നംകുളം എ സി പി എന്നിവർക്കും പരാതിയുടെ പകർപ്പുകൾ നൽകിയിട്ടുണ്ട്.

Royal footwear

Comments are closed.