mehandi new

കെ ടി അപ്പുക്കുട്ടൻ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു

fairy tale

തിരുവത്ര : കെ ടി അപ്പൂകുട്ടൻ അനുസ്മരണം സംഘടിപ്പിച്ചു.  പഴയകാല സി പി ഐ എം പ്രവർത്തകനും നേതാവുമായിരുന്ന തിരുവത്ര കെ ടി അപ്പുക്കുട്ടന്റെ  രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു. തിരുവത്ര ബ്രാഞ്ചിന്റെ സെക്രട്ടറിയും, ദീർഘകാലം  ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു അപ്പുക്കുട്ടൻ. 

planet fashion

കുഞ്ചേരി ദേശാഭിമാനി വായനശാലയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ടി. എം. ദിലീപ് അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എം. ആർ. രാധാകൃഷ്ണൻ, ഷീജ പ്രശാന്ത്, കെ. കെ. മുബാറക്, സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ. എച് സലാം, കെ ടി അപ്പുക്കുട്ടന്റെ ഭാര്യ നളിനി എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം കെ ആർ ആനന്ദൻ സ്വാഗതവും പി  ഡി ജയരാജൻ നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.