mehandi new

കേരളത്തിൽ ജാതി സെൻസസ് നടത്തുക – വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥ നവംബർ 13, 14 തിയ്യതികളിൽ

fairy tale

ചാവക്കാട് : കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് സി.ആർ.ഹനീഫ നയിക്കുന്ന പ്രക്ഷോഭ ജാഥ 13, 14 തിയ്യതികളിൽ നടക്കും.  ചാവക്കാട് മുനിസിപ്പാലിറ്റിയിലെ തിരുവത്രയിൽനിന്ന് നാളെ ആരംഭിക്കുന്ന ജാഥ വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡണ്ട് എം. കെ. അസ്ലം ഉദ്ഘാടനം ചെയ്യും. ആദ്യദിനത്തിലെ സമാപനസമ്മേളനം വടക്കേക്കാട് പഞ്ചായത്തിലെ കൊച്ചനൂരിൽ, ജില്ലാ ജന. സെക്രട്ടറി കെ. എസ്. നിസാർ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനത്തിൽ ഒരുമനയൂർ പഞ്ചായത്തിലെ മുത്തമ്മാവിൽ നിന്ന് ആരംഭിക്കുന്ന ജാഥ, ജില്ല കമ്മിറ്റി അംഗം വി. എം. ഹുസൈൻ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി മണ്ഡലത്തിന്റ വിവിധ ഭാഗങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. പതിനാലാം തിയതി വൈകിട്ട് ചാവക്കാട് ബസ്റ്റാന്റ് പരിസരത്തു നടക്കുന്ന പൊതുസമ്മേളനത്തോട് കൂടി പ്രക്ഷോഭ ജാഥ സമാപിക്കും. സമാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്യും റഖീബ് തറയിൽ, ഫൈസൽ ഉസ്മാൻ, ഒ.കെ. റഹീം, അക്ബർ പെലേംപാട്ട്, മുംതസ് കരീം തുടങ്ങിയവർ ജാഥക്ക്‌ നേതൃത്വം നൽകും. 

planet fashion

ജനുവരി മൂന്നിന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  സെക്രട്ടറിയേറ്റ് വളയൽ സമരത്തോടെ ബഹുജന പ്രക്ഷോഭത്തിന് സമാപനമാകും. 

Ma care dec ad

Comments are closed.