mehandi new

ശുചിത്വ ബോധവൽക്കരണ സെമിനാർ നടത്തി

fairy tale
planet fashion

തിരുവത്ര : ചാവക്കാട് നഗരസഭ വാർഡ് 30 ശുചിത്വ ബോധവൽക്കരണ സെമിനാർ പ്രവാസി ക്ഷേമബോർഡ് ചെയർമാൻ കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാനും വാർഡ്‌ കൗൺസിലറുമായ കെ കെ മുബാറക് അധ്യക്ഷതവഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ വി മനോജ്‌ കുമാർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ പ്രസന്ന രണദിവ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളായ ടി എ ഷംസുദീൻ, പി പി ഷാഹു, പി കെ സെയ്‌താലിക്കുട്ടി, അഹമ്മദ് ഖാൻ, കൗൺസിലർ പ്രിയ മനോഹരൻ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ കെ എൻ പരമേശ്വരൻ സ്വാഗതം പറഞ്ഞു. ട്രഷറർ ടി എം എ സലാം നന്ദിയും പറഞ്ഞു. മജ്ലിസുന്നൂർ അംഗണത്തിൽ നടന്ന ചടങ്ങിൽ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Macare 25 mar

Comments are closed.