mehandi new

പരപ്പിൽത്താഴം മാലിന്യക്കുളമാക്കിയ ചാവക്കാട് നഗരസഭക്കെതിരെ കോൺഗ്രസ്സിന്റെ സമര പ്രഖ്യാപനം

fairy tale

ചാവക്കാട്: നഗരസഭ വാർഡ് 27-ൽ   പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന് പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ പരിസരവാസികൾക്ക് ദുരിതമാകുന്നു.  വൃദ്ധരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗാതുരരാക്കുന്ന ചാവക്കാട് നഗരസഭയുടെ അനാസ്ഥക്കെതിരെ സമര പ്രഖ്യാപനവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാവക്കാട് മണത്തല മേഖല കമ്മിറ്റി രംഗത്ത്. 

ട്രഞ്ചിങ് കേന്ദ്രത്തിന്റെ മതിൽ പൊളിച്ചത്  കൂടുതൽ ദുരിതത്തി കാരണമായെന്നും പൊളിച്ചുനീക്കിയ മതിൽ ഉടൻ തന്നെ പുനർസ്ഥാപിക്കണമെന്നും, ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് കായലിലേക്ക് ഒഴുകുന്ന മലിനജലം അടിയന്തിരമായി തടയണമെന്നും യോഗം ആവശ്യപ്പെട്ടു. ട്രഞ്ചിങ് കേന്ദ്രത്തിൽനിന്നുള്ള മാലിന്യ ദുരന്തത്തിൽ നിന്നും പരിസരവാസികളെ മുക്തമാക്കാൻ ചാവക്കാട് നഗരസഭ അധികൃതർ തയ്യാറാവണമെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ ആവശ്യപ്പെട്ടു. നാട്ടുകാരെ സംഘടിപ്പിച്ച്‌  അതിശക്തമായ ജനകീയ സമരപരിപടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ്  നൽകി. 

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി. എച്ച്. റഹീം, മണത്തല മേഖല കമ്മിറ്റി ജനറൽ സെക്രട്ടറി സി. പി. കൃഷ്ണൻ മാസ്റ്റർ, രക്ഷാധികാരി ഇസഹാഖ് മണത്തല, ഐഎൻടിയുസി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി. ടി. ഷൗകത്ത് അലി, സി. കെ. സക്കീർ ഹുസൈൻ, മുസ്തഫ, ഇബ്രാഹിം, കെ. എൻ. സന്തോഷ്, കർണൻ താമരശ്ശേരി എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.