mehandi new

എൽ എൽ എം പരീക്ഷയിൽ സെക്കന്റ് റാങ്ക് നേടിയ അഡ്വക്കറ്റ് വി യു കാവ്യയെ എസ് എസ് എഫ് പുരസ്‌കാരം നൽകി ആദരിച്ചു

fairy tale

മന്ദലാംകുന്ന്:  കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ.എൽ.എം. പരീക്ഷയിൽ സെക്കന്റ് റാങ്ക് കരസ്ഥമാക്കിയ അഡ്വക്കറ്റ് വി. യു കാവ്യയെയും  എസ്.എസ്.എൽസി, പ്ലസ് ടു വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മദ്രസ വിദ്യാർത്ഥികളെയും എസ് എസ് എഫ് പുരസ്കാരം നൽകി ആദരിച്ചു. എസ് എസ് എഫ് മന്നലാംകുന്ന് യൂണിറ്റ് സങ്കടിപിച്ച സാഹിത്യോത്സവിൽ വെച്ച് എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡന്റ് ഷിയാസ് അഷറഫി യോഗം ഉദ്ഘാടനം ചെയ്തു.  സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് വടക്കേകാട് യൂസഫ് കെ.എ പുരസ്കാര വിതരണം ചെയ്തു. അനസ് മുഈനി അധ്യക്ഷത വഹിച്ചു. നിയാസ് കൂളിയാട്ട് സ്വാഗതം പറഞ്ഞു, മുഹമ്മദ് ആരിഫ് കരിയാടൻ, ഷമീർ കൊന്നാമാക്കൽ, സുൽത്താൻ മന്നലംകുന്ന് എന്നിവർ ആശംസഅർപ്പിച്ചു, ഷാഹിദ്, സദ്ദാം, ഫയാസ്, ഷുക്കൂർ കരിയാടൻ, അഷ്ഫാർ കിഴക്കൂട്ട് എന്നിവർ നേതൃത്വം നൽകി.

Haji’s pharma

Comments are closed.