mehandi banner desktop
Chavakkad online

കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

Ft

ചാവക്കാട് : മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് മുമ്പിൽ നടന്ന ചടങ്ങ് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.  ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി അധ്യക്ഷത വഹിച്ചു.  ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി എച്ച് റഹീം പതാക ഉയർത്തി. മുതിർന്ന കോൺഗ്രസ് നേതാവ് സുരേന്ദ്രൻ നേടിയേടത്ത് കേക്ക് മുറിച്ചു.  യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗകത്ത്, സി പി കൃഷ്ണന് മാസ്റ്റർ, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.  കെ കെ ഹീറോഷ്, സി കെ സക്കീർ, ഇസഹാഖ് മണത്തല , ഉണ്ണികൃഷ്ണൻ, വി ടി മുഹമ്മദ് ബഷീർ, ഇബ്രാഹിം കറുപ്പംവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.