mehandi new

കോൺഗ്രസ് നേതാവ് കാപ്പാ ആക്റ്റിൽ അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190118_213222പുന്നയൂര്‍ക്കുളം: കോൺഗ്രസ് മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവിനെ കാപ്പാ ആക്ടിൽ (kerala anti – social preventive act)അറസ്റ്റ് ചെയ്തു.
പുന്നയൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി അകലാട് വട്ടംപറമ്പില്‍ സുനീര്‍ എന്ന നൂറു- വിനെയാണ് (40) വടക്കേകാട് പൊലീസ് നാടകീയമായി പിടികൂടിയത്.
അറസ്റ്റ് നടപടികൾക്ക് ശേഷം ഇയാളെ വിയ്യൂര്‍ ജയിലില്‍ അടച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം അകലാട് സ്വകാര്യ കമ്യൂണിറ്റി ഹാളിൽ ചേർന്ന കോൺഗ്രസ് മീറ്റിംഗിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇയാളെ വടക്കേക്കാട് എസ്.ഐ.യുടെ നേതൃത്വത്തിൽ വന്ന പൊലീസ് പിടികൂടിയത്. പൊലീസ് സാനിധ്യം കണ്ട കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നടപടിയെ ചോദ്യം ചെയ്ത് തടയാനൊരുങ്ങി. എന്നാൽ കേസിൻറെ സ്വഭാവം പൊലീസ് വ്യക്തമാക്കിയതോടെ നേതാക്കൾ പിൻമാറി.
വടക്കേകാട്, ചാവക്കാട് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ബലാല്‍സംഗം, സ്ത്രീ പീഡനം, ഭവന ഭേദനം ഉള്‍പ്പെടെ 25 കേസുകള്‍ നിലവിലുണ്ട്. അടുത്തിടെ കുന്നംകുളം കോടതി 4 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ആദ്യം സി.പി.എം പ്രവർത്തകനായിരുന്ന ഇയാൾ പിന്നീട് പാർട്ടി വിട്ട ശേഷമാണ് കോൺഗ്രസിലെത്തിയത്. ഇതിനിടയിൽ യു.ഡി.എഫിനെതിരെ പഞ്ചായത്തിൽ മത്സരിച്ച് തോൽക്കുകയും സി.പി.എം പ്രതിനിധി വിജയിക്കുകയും ചെയ്തു. പുതിയ സംഘടനാ തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.