mehandi banner desktop
Chavakkad online

മെഡിസെപ്പ് പദ്ധതിയിൽ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തുക – കെ.എസ്.ആർ.ആർ.ഡി.എ

Ft

പൊന്നാനി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തണമെന്ന് കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനം  ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റേഷൻ ക്ഷേമനിധി ബോർഡ് അടിയന്തരമായി പുനസംഘടിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊന്നാനി തൃക്കാവ് നാസ് ഓഡിറ്റോറിയത്തിൽ നടന്ന കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് പ്രതിനിധി സമ്മേളനം അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി അധ്യക്ഷത വഹിച്ചു.

Jan oushadi

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ വിദ്യാഭ്യാസ പുരസ്‌കാരം നൽകി അനുമോദിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ മുഖ്യാതിഥിയായി. കെ.എസ്.ആർ.ആർ.ഡി.എ. ജില്ലാ ജനറൽ സെക്രട്ടറി ടി.പി. സിദ്ദീഖ്, വൈസ് പ്രസിഡന്റ് യു. മുഹമ്മദ്‌കുട്ടി, ജോ. സെക്രട്ടറി പി.സി. ഇബ്രാഹിംകുട്ടി,  കെ. അബ്ദുൽ ഖാദർ, സി.പി. മുഹമ്മദ് കുഞ്ഞി, ജയപ്രകാശ് വെങ്ങാലൂർ,  പി.വി. മനോജ്‌കുമാർ, യു. മുനീബ് തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എസ്.ആർ.ആർ.ഡി.എ. പൊന്നാനി താലൂക്ക് കമ്മിറ്റി ഭാരവാഹികളായി  പി.സി. ഇബ്രാഹിംകുട്ടി (പ്രസിഡന്റ്), യു. മുഹമ്മദ്‌കുട്ടി ( വർക്കിങ് പ്രസിഡന്റ്), കെ. നൗഷാദ്, കെ. ഷറഫുദ്ദീൻ, പി. ഷാജഹാൻ (വൈസ് പ്രസിഡണ്ടുമാർ ), ഫാറൂഖ് വെളിയങ്കോട് (ജനറൽ സെക്രട്ടറി), കെ.എം. മധു, പി.പി. റിയാസ്, വി രാജേഷ് (ജോ. സെക്രട്ടറി), പി.വി. മനോജ്കുമാർ (ഖജാൻജി), എം. അശോകൻ, കെ. കോയ (ഉപദേശക സമിതി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.