mehandi banner desktop
Chavakkad online

അനുവാദമില്ലാതെ പൂ പറിച്ചു; വീട്ടുകാരോട് മാപ്പുചോദിച്ച് സ്കൂൾ വിദ്യാർത്ഥിനിയുടെ കത്ത് വയറൽ​

fairy tale

എടക്കഴിയൂർ: അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടിൽ നിന്നും പൂക്കൾ പറിച്ചതിന് ആ വീട്ടുകാരോട് മാപ്പുചോദിച്ച് എഴുതിയ സ്കൂൾ വിദ്യാർത്ഥിനിയുടെ  കത്ത് സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നു. എടക്കഴിയൂർ ക്യുവർ ഫാർമസി ഉടമ നൗഫലിന്റെ വീടിന്റെ സിറ്റൗട്ടിൽ നിന്നാണ് ഈ അപൂർവ്വ കത്ത് ലഭിച്ചത്.

planet fashion

​സീതി സാഹിബ് സ്കൂളിലെ വിദ്യാർത്ഥിനിയായ ഷിഹാനയാണ് ഈ കത്തെഴുതി വെച്ചത്. വീട്ടുമുറ്റത്തെ ചെമ്പക മരത്തിൽ നിന്നും അനുവാദമില്ലാതെ പൂക്കൾ പറിച്ചതിലുള്ള വിഷമം കാരണമാണ് കുട്ടി കത്തെഴുതിയത്.

​കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ:

​”ഞാൻ ഷിഹാന. സീതി സാഹിബ് സ്കൂളിലാണ് പഠിക്കുന്നത്. ഞാൻ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു. ഒരുപാട് തവണ വിളിച്ചു, കോളിങ് ബെൽ അടിച്ചു. കറന്റ് ഇല്ലാത്തതാണോ എന്നറിയില്ല, ആരും പുറത്ത് വന്നില്ല. ഞാൻ ഒരു മൂന്ന് ദിവസം അടുപ്പിച്ച് വന്നു. ആരെയും കണ്ടില്ല. സമ്മതമില്ലാതെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാം. എന്നാലും ഞാൻ നിങ്ങളുടെ വീടിന്റെ മുറ്റത്തുള്ള ചെമ്പക മരത്തിൽ നിന്നും പൂക്കൾ പറിച്ചിരുന്നു. പറയാതെ പറിച്ചത് മോശമാണെന്ന് തോന്നി. അതുകൊണ്ടാണ് ഇങ്ങനൊരു എഴുത്ത് ഇവിടെ വെക്കുന്നത്.”

​ഇന്ന് രാവിലെയാണ് നൗഫലിനും കുടുംബത്തിനും സിറ്റൗട്ടിൽ നിന്നും ഈ കത്ത് ലഭിക്കുന്നത്. കത്ത് കണ്ട് മനസ്സ് നിറഞ്ഞ നൗഫൽ ഈ കത്തിന്റെ ചിത്രം തന്റെ സോഷ്യൽ മീഡിയ സ്റ്റാറ്റസായി പങ്കുവെക്കുകയായിരുന്നു. “ഷിഫാനാ… നീ നല്ല മനസ്സുള്ള പെൺകുട്ടിയാണ്, ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.

Comments are closed.