mehandi banner desktop
Chavakkad online

പാലയൂരിൽ വൻ ദുരന്തം ഒഴിവായി; തിരുനാൾ അലങ്കാര ലൈറ്റുകൾ കാറ്റിൽ തകർന്നു വീണു

Ft

പാലയൂർ: തർപ്പണ തിരുനാളിനോടനുബന്ധിച്ച് പാലയൂർ പള്ളിക്ക് മുൻവശത്തായി സ്ഥാപിച്ച ഭീമാകാരമായ അലങ്കാര ലൈറ്റിംഗ് സംവിധാനം ശക്തമായ കാറ്റിൽ തകർന്നു വീണു. പണികൾ പുരോഗമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം. എന്നാൽ സംഭവ സമയത്ത് ആളുകൾ സമീപത്തില്ലാതിരുന്നതിനാലും വൈദ്യുതി കണക്ഷൻ നൽകാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി.

Jan oushadi

ജൂലൈ 11, 12 തീയതികളിൽ നടക്കുന്ന പാലയൂർ തർപ്പണ തിരുനാളിന്റെ ഭാഗമായാണ് പള്ളിയുടെ മുൻവശത്ത് വിപുലമായ ലൈറ്റിംഗ് ഒരുക്കിയിരുന്നത്. തിരുനാൾ ആഘോഷങ്ങൾക്കായി സ്ഥാപിച്ച 120-ഓളം വലിയ ഡെക്കറേഷൻ ഇല്യൂമിനേഷൻ ലൈറ്റിംഗ് സെറ്റുകളാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് നിലംപതിച്ചത്.

പെരുന്നാൾ ദിവസങ്ങളിൽ കത്തിക്കാൻ വേണ്ടി ലൈറ്റുകൾ ഘടിപ്പിക്കുന്ന ജോലികൾ മാത്രമാണ് നിലവിൽ നടന്നിരുന്നത്. ഇവയിലേക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് മുൻപാണ് അപകടം സംഭവിച്ചത്. അതുകൊണ്ടുതന്നെ ഷോക്കേൽക്കുന്നത് പോലുള്ള വലിയ അപകടങ്ങൾ ഒഴിവായി.

കനത്ത മഴയത്തും കാറ്റിലും ഈ ഭീമൻ അലങ്കാര സംവിധാനം പള്ളിയുടെ മുൻവശത്തേക്ക് തകർന്നു വീഴുമ്പോൾ ആളുകൾ സമീപത്തില്ലാതിരുന്നതിനാൽ ആർക്കും പരിക്കുകളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ല. തകർന്നുവീണ അലങ്കാര സംവിധാനങ്ങൾ അടിയന്തരമായി മാറ്റിസ്ഥാപിക്കാനും, വരും ദിവസങ്ങളിൽ തിരുനാൾ ഭംഗിയായി നടത്താനുമുള്ള റീ-വർക്കുകൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്

Comments are closed.