mehandi new

നഗരസഭയുടെ യൂസർഫീക്കെതിരെ ഒപ്പ് ശേഖരണ സദസ്സ് സംഘടിപ്പിച്ച് കോൺഗ്രസ്സ്

fairy tale

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭാ ഹരിതകർമ്മ സേന പിരിക്കുന്ന നിർബന്ധിത യൂസർ ഫീ റദ്ദാകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാൻ ഒപ്പ് ശേഖരണ സദസ്സ് നടത്തി. കാർത്ത്യായനി ടീച്ചർ ഉദ്ഘാടനം ചെയ്തു.  അഡ്വ. തേർളി അശോകൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്തിക്കുള്ള ജനങ്ങളുടെ തുറന്ന കത്ത് കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം സദസ്സിൽ വായിച്ചു. യൂസർ ഫീ റദ്ദാക്കിയില്ലെങ്കിൽ വ്യത്യസ്ഥ സമരമുഖങ്ങൾ തുറക്കുമെന്നും നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുമെന്നും അഡ്വ തേർളി അശോകൻ പറഞ്ഞു. 

planet fashion

സി പി കൃഷ്ണൻ മാസ്റ്റർ, പി ടി ഷൗകത്ത് അലി, അഷറഫ് ബ്ലാങ്ങാട്, ഇസഹാഖ് മണത്തല, അനിത ശിവൻ, ഷൈല നാസർ, ഷാഹിദ മുസ്തഫ, ജമാൽ കുന്നത്ത്, രമേഷ് മടേക്കടവ്, സന്തോഷ് കെ എൻ, ഷിഹാബ് മണത്തല, ഹീറോഷ് കെ കെ, നാസിം,  ജബ്ബാർ കെ എച്ച് എന്നിവർ സംസാരിച്ചു.

Unani banner ad

Comments are closed.