mehandi new

ക്യാമറ കറുത്ത തുണി കൊണ്ട് മറച്ച് എ ഐ ക്യാമറക്കെതിരെ കോൺഗ്രസ്സ് സമരം

fairy tale

ചാവക്കാട് : എ ഐ ക്യാമറക്കെതിരെ കെപിസിസി ആഹ്വാനപ്രകാരം മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ദേശീയപാതയിൽ സ്ഥാപിച്ച എ ഐ ക്യാമറക്ക് മുന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണത്തല മേഖല കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി . ക്യാമറ കറുത്ത തുണി കൊണ്ട് മറച്ചാണ് പ്രതിഷേധിച്ചത്.
മേഖല കമ്മിറ്റി പ്രസിഡന്റ് അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു.

planet fashion

യു ഡി എഫ് കൺവീനർ കെ നവാസ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ, ജില്ലാ കോൺഗ്രസ് സെക്രട്ടറി പി യതീന്ദ്രദാസ്, എം എസ് ശിവദാസ്, പി വി ബദ്‌റുദ്ധീൻ, പി കെ കബീർ എന്നിവർ പ്രസംഗിച്ചു.
കൃഷ്ണൻ മാസ്റ്റർ, ഹിറോസ്‌, രാജൻ പനക്കൽ, അനിത ശിവൻ, ഷൈല നാസർ, കർണൻ താമരശ്ശേരി, റുഖ്‌യ ഷൗക്കത്ത്, അബ്ദുൽ സലാം എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Macare 25 mar

Comments are closed.