mehandi new

സര്‍ക്കാര്‍ സര്‍ക്കുലര്‍ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ്‌ പ്രതിഷേധം

fairy tale

പുന്നയൂർക്കുളം : ആശാ വർക്കർമാരുടെ സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പരിപാടി കുന്നക്കാടൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി പി ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അബുതാഹിർ, ഷാനിബ മൊയ്‌തുണ്ണി തുടങ്ങിയവർ സംസാരിച്ചു.

planet fashion

പി.എസ്.സി ചെയര്‍മാനും  അംഗങ്ങള്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ശമ്പള വര്‍ധനവും ഡല്‍ഹിയിലെ കേരള പ്രതിനിധിക്ക് വാര്‍ഷിക യാത്രാ ബത്തയും വര്‍ധിപ്പിച്ച സര്‍ക്കാര്‍, അതിജീവന സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മണ്ഡലം പ്രസിഡന്റ്‌ പിപി ബാബു കുറ്റപ്പെടുത്തി. ജീവിതച്ചെലവ് വര്‍ധിച്ച ഈ സാഹചര്യത്തില്‍ 7000 രൂപ ഓണറേറിയത്തിന് എങ്ങനെയാണ് ഒരു കുടുംബം പലരുക എന്ന ചോദ്യമാണ് ആശാവര്‍ക്കര്‍മാര്‍ ഉയര്‍ത്തുന്നത് ? ന്യായമായ ഈ ചോദ്യത്തിന് ഉത്തരം നാല്‍കാതെയും ആശാവര്‍ക്കര്‍മാരുടെ സമരത്തിന് രമ്യമായ പരിഹാരം കാണാതെയുമാണ്  സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി ഭീഷണിപ്പെടുത്തുന്നത്. സമരക്കാരോട് ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാത്തത് തെറ്റായ സമീപനമാണ്. തൊഴിലാളികളോടും സമരങ്ങളോടും ഇടതുപക്ഷ സര്‍ക്കാരിനും സിപിഎമ്മിനും പുച്ഛം മാത്രമാണ്. ആശാവര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കി കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Pharmacy wanted Chavakkad

Comments are closed.