കോൺഗ്രസ്സ് ജയം – പുന്നയൂർക്കുളത്ത് വിജയാഹ്ലാദ ബൈക്ക് റാലി

പുന്നയൂർക്കുളം: കർണാടകയിലെ കോൺഗ്രസിന്റെ ഉജ്വല വിജയത്തിൽ കോൺഗ്രസ് പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ ബൈക്ക് റാലി നടത്തി. മന്നലാംകുന്ന് കിണർ പരിസരത്ത് നിന്നും ആരംഭിച്ച ബൈക്ക് റാലി അണ്ടത്തോട്, തങ്ങൾപടി, നാക്കോല, പനന്തറ വഴി മന്നംലാംകുന്ന് സമാപിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി എ. എം. അലാവുദ്ധീൻ, മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ, എൻ. ആർ ഗഫൂർ, ടി. എം. പരീത്, മൊയ്‌തുണ്ണി ചാലിൽ, എം. കെ. അബൂബക്കർ, ശംസു ചെറായി, ജാഫർ, മൊയ്‌തീൻ അസ്സൻപുരക്കൽ, ഫവാസ്, താഹിർ, ജാസിർ, എ സി. അഹമ്മദുകട്ടി, മിഥിലാജ്, അലി മോൻ, റൗഫ് മാലിക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.