mehandi new

അജൈവ മാലിന്യം – ഹരിത കർമ്മസേനയുടെ നിർബന്ധിത പിരിവ് നിർത്തലാക്കണമെന്ന് കോൺഗ്രസ്

fairy tale

ചാവക്കാട്: അജൈവ മാലിന്യങ്ങൾ ഇല്ലാത്ത വീടുകളിലും, കടകളിലും  ഹരിത കർമ്മസേന യൂസർ ഫീ നിർബന്ധമായി പിരിക്കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. യൂസർ ഫീ കൊടുത്തില്ലെങ്കിൽ നഗരസഭയുടെ അപേക്ഷകൾ പരിഗണിക്കില്ലെന്നും നികുതി അടയ്ക്കുമ്പോൾ പലിശയും പിഴയും സഹിതം ഈടാക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് നഗരസഭ. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമവിരുദ്ധ നിർബന്ധ പിരിവ് റദ്ദാക്കിയില്ലെങ്കിൽ ജനകീയ സമരവുമായി കോൺഗ്രസ് മുന്നോട്ട് വരുമെന്ന പ്രഖ്യപനവും നിവേദനത്തിലുണ്ട്. നിവേദനം നൽകുന്നതിന് മുന്നോടിയായി നടന്ന മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി  യോഗത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ അധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റി സെക്രട്ടറി സി.പി.കൃഷ്ണൻ മാസ്റ്റർ, ഐഎൻടിയുസി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗക്കത്തലി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ, മഹിള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ, മഹിള കോൺഗ്രസ് സെക്രട്ടറി റുക്കിയ, അഷറഫ് ബ്ലാങ്ങാട്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൽസലാം, ജമാലു, കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Ma care dec ad

Comments are closed.