കൊലപാതക ഗൂഡാലോചന-സമഗ്ര അന്വേഷണം വേണം – കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്സ്

ചാവക്കാട്: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സി.എ.ഗോപപ്രതാപനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിന് മൂന്ന് പേര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.രവികുമാര്‍ ആവശ്യപ്പെട്ടു. വധശ്രമത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചന നടന്നതായി സംശയമുണ്ട്. മണ്ഡലത്തില്‍ അക്രമം അഴിച്ചുവിട്ട് നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഡശ്രമം നടക്കുന്നതായും സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി ഗൂഡാലോചനയില്‍ പങ്കാളികളായ മുഴുവന്‍ പേരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചാവക്കാട്: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി മുന്‍ പ്രസിഡന്റ് സി.എ.ഗോപപ്രതാപനെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഡാലോചന കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.കെ.ഫവാസ് ആവശ്യപ്പെട്ടു.ഗൂഡാലോചനയില്‍ ഉന്നത രാഷട്രീയ നേതൃത്വത്തിന് പങ്കുള്ളതായി സംശയിക്കുന്നു. ഗൂഡാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.