mehandi new

ചാവക്കാട് നഗരസഭ സ്വച്ഛ് വാർഡ് പുരസ്‌കാരം കൗൺസിലർമാരായ ബുഷറ ലത്തീഫ്, കെ വി സത്താർ എന്നിവർ ഏറ്റുവാങ്ങി

fairy tale

ചാവക്കാട് : നഗര ശുചീകരണത്തിൽ സജീവ പങ്കാളിത്തം നൽകുന്ന വാർഡുകളെയും വ്യക്തികളെയും അനുമോദിക്കുന്നതിന്റെ ഭാഗമായി നൽകുന്ന സ്വച്ഛ്  വാർഡ്, സ്വച്ഛ് ചാമ്പ്യൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 2024 ജനുവരി മാസത്തിലെ സ്വച്ഛ് വാർഡുകൾക്കുള്ള പുരസ്കാരത്തിന് അർഹത നേടിയ 16, 9 വാർഡുകൾക്ക് വേണ്ടി വാർഡ് കൗൺസിലർമാരായ ബുഷറ ലത്തീഫ്, കെ വി സത്താർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

planet fashion

വാർഡുകളുടെ പൊതുവേയുള്ള ശുചിത്വ നിലവാരം, അജൈവമാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന വീടുകളെയും സ്ഥാപനങ്ങളുടെയും എണ്ണം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ്  മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വാർഡുകളെ തെരഞ്ഞെടുക്കുന്നത്. സ്വച്ഛ് ചാമ്പ്യൻ പുരസ്കാരത്തിനായി തിരഞ്ഞെടുത്ത നഗരസഭാ ആരോഗ്യജീവനക്കാരൻ  വസന്ത് കെ. വി ചടങ്ങിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി.  നഗരസഭ കൗൺസിൽ യോഗത്തിൽ വെച്ച് നടന്ന ചടങ്ങിൽ  ചെയർപേഴ്സൺ ഷീജ പ്രശാന്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു.  സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ആകാശ് എം. എസ്,  ഹെൽത്ത്  ഇൻസ്പെക്ടർമാരായ  ഷമീർ എം, ആസിയ എന്നിവർപങ്കെടുത്തു.  ക്ലീൻ സിറ്റി മാനേജർ  അഞ്ചു കെ. തമ്പി നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.