
ഗുരുവായൂർ : കോവിഡ് 19 മഹാമാരിയെ നേരിടാൻ സൗജന്യ അമ്പുലൻസ് സംവിധാനം ഏർപ്പെടുത്തി സിപിഐഎം ഗുരുവായൂർ ലോക്കൽ കമ്മറ്റി.

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ രോഗ ബാധിതരെ ആശുപത്രികളിലെത്തിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ടെസ്റ്റ് നടത്തുന്നതിനും മറ്റ്
അത്യാവശ്യകാര്യങ്ങൾക്കുമായി ആമ്പുലൻസ് സേവനം ലഭ്യമാക്കും. ഓക്സിജൻ സൗകര്യവും ആമ്പുലൻസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ആമ്പുലൻസ് സേവനം നാളെ വെള്ളിയാഴ്ച വൈകീട്ട് 3 ന് പ്രവർത്തനം ആരംഭിക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി അബ്ദുൾഖാദർ
ഫ്ലാഗ് ഓഫ് ചെയ്യും.
കോവിഡ് കെടുതികൾക്ക് ശേഷവും ആമ്പുലൻസ് സേവനം തുടരുമെന്ന് ലോക്കൽ സെക്രട്ടറി കെ ആർ സുരജ് പറഞ്ഞു.

Comments are closed.