കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി 40% ത്തിന് മുകളിൽ – തീരദേശം ലോക്ക് ആകും – അഞ്ചിടത്ത് തിങ്കൾ മുതൽ നിരോധനാജ്ഞ

ചാവക്കാട് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ജില്ലയിൽ നാല് ഗ്രാമ പഞ്ചായത്തുകളിലും തൃശൂർ കോർപ്പറേഷനിലെ ഡിവിഷൻ 47 ലും തിങ്കളാഴ്ച്ച (ഏപ്രിൽ 19) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു.

ഒരുമനയൂർ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത്, കുഴൂർ ഗ്രാമപഞ്ചായത്ത് എന്നിവയാണ് തൂങ്കളാഴ്ച മുതൽ നിരോധനാജ്ഞ നിലവിൽ വരുന്ന പഞ്ചായത്തുകൾ. ഈ പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed.