mehandi new

ജനകീയ പ്രതിരോധ ജാഥക്ക് നാളെ ചാവക്കാട് സ്വീകരണം

fairy tale

ചാവക്കാട്: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും കേരളത്തോടുള്ള അവഗണന ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ചാവക്കാട്ടെ സ്വീകരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

planet fashion

നാളെ മാർച്ച് 4 ന് ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് ചാവക്കാട് സെന്ററിലാണ് ജാഥയ്ക്ക് സ്വീകരണം. ചാവക്കാട് ന​ഗരസഭാ ഓഫീസ് പരിസരത്ത് നിന്നും പഞ്ചവാദ്യം, കാവടി, കഥകളി വേഷങ്ങൾ, തെയ്യം തുടങ്ങിയ കലാപരിപടികളുടെ അകമ്പടിയോടെ നേതാക്കളും ബഹുജനങ്ങളും ചേർന്ന് ജാഥയെ സ്വീകരിക്കും. 300ലധികം റെഡ് വളണ്ടിയർമാർ ജാഥാ ക്യാപ്റ്റന് ഗാർഡ് ഓഫ് ഹോണർ നൽകും. തുടർന്ന്, ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വെച്ച് പതിനായിരങ്ങൾ അണിനിരക്കുന്ന പൊതുസമ്മേളനം നടക്കും.

നിയോജക മണ്ഡലം തലത്തിൽ എൻ. കെ. അക്ബർ എം. എൽ. എ ചെയർമാനും സി. സുമേഷ് ജനറൽ കൺവീനറുമായി രൂപീകരിച്ച സംഘാടകസമിതി ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

ജനറൽ കൺവീനർ സി സുമേഷ്,
സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം എ ഹാരിസ് ബാബു, ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസൻ, ചാവക്കാട് നഗരസഭാ ചെയർപേർസൺ ഷീജ പ്രശാന്ത്, എം ആർ രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.