ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ കിരീടം ചൂടി ക്രെസെന്റ് ചീനിച്ചുവട്. 304 പോയിന്റ് നേടിയാണ് ക്രെസെന്റ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഓവറോൾ കിരീടം ക്രെസെന്റ്ലെത്തുന്നത്. കൂടുതൽ പ്രതിഭകളെ വളർത്തിയെടുക്കുവാൻ ക്രെസ്ന്റിന് കഴിഞ്ഞിട്ടുണ്ടെന്നും വരും വർഷങ്ങളിൽ കൂടുതൽ കായിക പ്രതിഭകളെ നാടിന് സമർപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇതോടെ ക്രെസെന്റ് എഴുതവണയാണ് ഓവറോൾ ട്രോഫി നേടുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.