ചാവക്കാട് : തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിൽ ചാമ്പ്യൻ പട്ടം നേടി ചാവക്കാട് സ്വാദേശി പതിനൊന്നുകാരൻ ദക്ഷ്നാഥ്. തളിക്കുളം പോൾ മോർഫി ചെസ്സ് ക്ലബ് സംഘടിപ്പിച്ച നവീൻ മെമ്മോറിയൽ പതിനഞ്ചാമത് തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിലാണ് ദക്ഷ്നാഥ് നേട്ടം കൈവരിച്ചത്. ചാവക്കാട് എം ആർ ആർ എം ഹയർസെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ദക്ഷ്നാഥ് അണ്ടത്തോട് പെരിയമ്പലം സ്വദേശി ഷൽജി ദീപ്തി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ സംസ്ഥാന സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ വിഭാഗം ചെസ്സിൽ ചാവക്കാട് ഉപജില്ലയിൽ ഒന്നാം സ്ഥാനവും തൃശൂർ ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ചെസ്സ് തൃശൂർ നടത്തിയ അഖില കേരള ചെസ്സ് മത്സരത്തിൽ അണ്ടർ 15 വിഭാഗത്തിലും, കേരള ചെസ്സ് അസോസിയേഷൻ നടത്തിയ സ്കൂൾ തല ജില്ലാ മത്സരത്തിൽ അണ്ടർ 12 വിഭാഗത്തിലും ദക്ഷ്നാഥ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അക്ഷര ചെസ്സ് അക്കാദമിയിൽ ഓൺലൈൻ ആയാണ് ചെസ്സ് പഠനം.
Comments are closed.