mehandi new

അപകടകാരികളായ തെരുവ് നായകളെ കണ്ടെത്തി ഷെൽട്ടർ ഉണ്ടാക്കി സംരക്ഷിക്കണം – ജനങ്ങളുടെ സുരക്ഷ നഗരസഭയുടെ ബാധ്യത

fairy tale

ചാവക്കാട് : ബ്ലാങ്ങാട് കടപ്പുറത്തെത്തുന്ന വിനോദസഞ്ചാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവന് ഭീഷണിയായ തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ നഗരസഭയ്ക്ക് ബാധ്യതയുണ്ടെന്നും നഗരസഭ ഈ വിഷയത്തിൽനിന്നും ഒളിച്ചോടെരുതെന്നും യു ഡി എഫ് കൗൺസിലർമാർ. അപകടകാരികളായ തെരുവ് നായകളെ കണ്ടെത്തി ഷെൽട്ടർ ഉണ്ടാക്കി അവയുടെ സംരക്ഷണം നഗരസഭ ഏറ്റെടുക്കണം.
യു ഡി എഫ് കൗൺസിലർമാരും നേതാക്കളുമായ കെ.വിസത്താർ പി. കെ കബീർ, സുപ്രിയ രമേന്ദ്രൻ, ജമാൽ താമരത്ത് തുടങ്ങിയർ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വെച്ച് കഴിഞ്ഞദിവസം നായയുടെ ആക്രമണത്തിന് ഇരയായ പാലയൂർ സ്വദേശിയായ കുട്ടിയെ സന്ദർശിച്ചതിനു ശേഷം നൽകിയ പ്രസ്ഥാവനയിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.

planet fashion

എ ബി സി (Animal Birth Controle ) സംവിധാനം 2021ന് ശേഷം നടക്കാതെ പോയതും തെരുവ്നായകളുടെ വർധനവിന് കാരണമായിട്ടുണ്ട്. ആനിമൽ വെൽഫെയർ ബോഡിന്റെ മാനദണ്ഡങ്ങൾ മറികടന്ന് കുടുംബശ്രീകൾക്ക് എ ബി സി പ്രവർത്തനം നൽകിയതിനാലാണ് ഹൈക്കോടതി സ്റ്റേനൽകിയത്.
ഹൈകോടതിവിധി മറികടക്കാൻ കേരള സർക്കാർ യാതൊരുനടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ലെന്നും കെ വി സത്താർ പറഞ്ഞു.

പൊതുജനങ്ങൾക്ക് ഭീഷണിയായ തെരുവ് നായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ പദ്ധതിയിട്ടിരുന്നു. നായ്ക്കളെ പാർപ്പിക്കാൻ ഒറ്റ വലിയ ഷെൽട്ടർ സ്ഥാപിക്കുന്നതിനുപകരം പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ അധികൃതർ ചെറിയ ഷെൽട്ടറുകൾ സ്ഥാപിക്കാനായിരുന്നു നിർദേശം.
2022 സെപ്റ്റംബറിൽ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ഇത് സംബന്ധമായ ഉന്നതതല യോഗം വിളിച്ചു കൂട്ടിയിരുന്നെങ്കിലും പ്രായോഗിക നടപടികൾ ഒന്നും ഉണ്ടായില്ല.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.