Header

താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു – ഡോക്ടര്‍ക്കെതിരെ ബന്ധുക്കളുടെ പരാതി

27-04-16 abidha35ചാവക്കാട്: താലൂക്ക് ആസ്പത്രിയില്‍ പ്രസവത്തിനെ തുടര്‍ന്ന് യുവതി മരിച്ചു. ഡോക്ടറുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കളുടെ ആക്ഷേപം.
അകലാട് മൂന്നയിനി കിഴക്കൂട്ട് ഹനീഫയുടെ ഭാര്യ ആബിദയാണ് (35) താലൂക്ക് ആശുപത്രിയിലെ പ്രസവത്തിനെ തുടര്‍ന്ന മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് പ്രസവമുറിയില്‍ പ്രവേശിപ്പിച്ച ആബിദ വൈകീട്ട് 5.15 ഓടെയാണ് പ്രവസവിച്ചത്. ആണ്‍കുഞ്ഞായിരുന്നു. നാലാമത്തെ പ്രസവമായിരുന്നു. ആബിദയുടെ സുഖവിവരം ചോദിക്കുമ്പോഴെല്ലാം ഒരു കുഴപ്പവുമില്ലെന്ന മറുപടിയാണ് ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.ഡിറ്റൊ അറിയിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലേബര്‍ മുറിയില്‍ കയറ്റിയ ശേഷം ആബിദക്ക് രക്തസ്രവമുണ്ടായിരുന്നുവെന്ന വിവരം ബന്ധുക്കളില്‍ നിന്ന് ഡോക്ടര്‍ മറച്ചുവെച്ചെന്നാണ് ചാവക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ ബന്ധുക്കളുടെ ആരോപണം. പ്രസവത്തിന് ശേഷമാണ് ആബിദക്ക് അമിത രക്തസ്രവമുള്ള കാര്യമറിയിച്ച് ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനാവശ്യപ്പെട്ടത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുമ്പോഴേക്കും ആബിദയുടെ ഹൃദയമിടിപ്പ് 90 ശതമാനവും നിലച്ചിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. 12 മണിക്കൂര്‍ താലൂക്ക് ആസ്പത്രിയിലെ ലേബര്‍ മുറിയില്‍ കിടന്നിട്ടും രക്തസ്രവമുണ്ടെന്നും യുവതിയെ മറ്റേതെങ്കിലും ആസ്പത്രിയിലേക്ക് മാറ്റണമെന്നോ ഡോക്ടര്‍ പറയാതിരുന്നത് തികഞ്ഞ അനാസ്ഥയാണെന്ന് പരാതിയില്‍ ബന്ധുക്കളുടെ ആരോപണം. പ്രസവം സങ്കീര്‍ണ്ണമാണെ സൂചന നേരത്തെ നല്‍കിയിരുന്നുവെങ്കില്‍ തങ്ങള്‍ മറ്റേതെങ്കിലും ആസ്പത്രിയിലേക്ക് കൊണ്ടുപോകുമായിരുന്നു. ഇതിനുള്ള അവസരം ഇല്ലാതാക്കിയ ഡോക്ടര്‍ പ്രസവത്തിന് ശേഷം രോഗി അതീവ ഗുരുതരാവസ്ഥയിലത്തെിയപ്പോള്‍ മാത്രമാണ് മെഡിക്കല്‍ കോളേജിലേക്ക് ശുപാര്‍ശ ചെയ്തതെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഈ അവസ്ഥയിലും യുവതിയുടെ ഗുരുതരാവസ്ഥ ബന്ധുക്കളെ ബോധ്യപ്പെടുത്താതെ വളരെ അകലെയുള്ള മെഡിക്കല്‍ കോളേജിലേക്ക് ശുപാര്‍ശ ചെയ്തത് അവസാന സാധ്യത പോലും ഇല്ലാതാക്കിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം സുഖപ്രസവത്തിനൊടുവില്‍ അമിത രക്തസ്രാവം കണ്ടത്തിനെ തുര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളിജിലേക്ക് പറഞ്ഞയച്ചതെന്നും ആശുപത്രിയിലെ രണ്ട് നഴ്സുമാരേയും പരിചരിക്കാനായി കൂടെ അയച്ചിരുന്നതായും ഡോ.ഡിറ്റോ വ്യക്തമാക്കി. ചൊവ്വാഴ്ച്ച രാവിലെ പ്രസവ വേദന കണ്ടതിനെ തുടര്‍ന്നാണ് യുവതിയെ പ്രസവമുറിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ മൂന്ന് യുവതികള്‍ക്ക് സിസേറിയനും മൂന്ന് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയും ചെയ്തിരുന്നു.
മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിനു സേഷം ആബിദയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കം നടത്തി. ചാവക്കാട് എസ്.ഐ. എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലാണ് ബന്ധുക്കളില്‍ നിന്ന് പോലീസ് മൊഴിയെടുത്തത്. ആബിദയുടെ മറ്റു മക്കള്‍: അഫ്ന (എസ്.എസ്.എല്‍.സി.വിദ്യാര്‍ത്ഥി), റുഖിയ (ആറാംക്ളാസ് വിദ്യാര്‍ത്ഥി), അന്‍സില്‍ (മൂന്നാംക്ളാസ് വിദ്യാര്‍ത്ഥി).

thahani steels

Comments are closed.