ചാവക്കാട് : മദ്യപിച്ചുണ്ടായ സംഘർഷത്തിൽ തലക്കടിയേറ്റയാൾ മരിച്ച സംഭവത്തിൽലെ പ്രതി മുഹമ്മദിനെ പിടികൂടാനായത് ചാവക്കാട് സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റിയുടെ അതിവേഗ നടപടികൾ മൂലം. സംഭവം നടന്നു ഒന്നേ മുക്കാൽ മണിക്കൂറിനുള്ളിൽ പ്രതി പോലീസ് പിടിയിലായി.
ചെന്നൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പിടുകൂടിയത്. പ്രതിയുടെ പടവുമായി റെയിൽവേ സ്റ്റേഷനിൽ സിവിൽ ഡ്രെസ്സിൽ എത്തിയ എസ് ഐ ട്രെയിന്റെ പിന്നിൽ നിന്നാണ് പ്രതിയെ പൊക്കിയത്. അന്വേഷണം അല്പം വൈകിയിരുന്നെങ്കിൽ പ്രതി നാട് വിടുമായിരുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെ ചാവക്കാട് അമരാവതി ബാറിന് സമീപമാണ് സംഭവം. മദ്യപിച്ച് ലഹരിയിൽ ഇരുവരും അടികൂടുകയും മുഹമ്മദ് കയ്യിൽ കിട്ടിയ സ്ലാബിന്റെ കഷ്ണം കൊണ്ട് ഒരുമനയൂർ നോർത്ത് അമൃത സ്‌കൂളിന് സമീപം താമസിക്കുന്ന തൈക്കണ്ടി പറമ്പിൽ നാസറിന്റെ തലക്ക് അടിച്ച് ഗുരുതരമായ പരിക്കേല്പിച്ചു. നാസറിനെ നാട്ടുകാർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി അവിടെ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
Comments are closed.