mehandi new

മാധ്യമപ്രവര്‍ത്തകനെതിരെ വധഭീഷണി – സംഭവത്തില്‍ കേസെടുത്തു

fairy tale

പുന്നയൂര്‍ക്കുളം: മാധ്യമപ്രവര്‍ത്തകനെതിരെ വധഭീഷണിയുയര്‍ത്തിയ സംഭവത്തില്‍ വടക്കേകാട് പോലീസ് കേസെടുത്തു.
ചാവക്കാട് മാധ്യമം ലേഖകന്‍ ഖാസിം സെയ്ദിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ സംഭത്തില്‍ മുസ്ളിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു.
വടക്കേപുന്നയൂര്‍ അത്താണിക്കല്‍ നാസറിനെതിരെയാണ് (49) വടക്കേകാട് പൊലീസ് കേസെടുത്തത്. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന ജില്ലാ നേതാവിനെ കുറിച്ച് പത്രത്തില്‍ വന്ന പ്രത്യേക വാര്‍ത്ത- ‘അണിയറയില്‍’ നല്‍കിയതിലുള്ള വിരോധമാണ് എതിര്‍ഗ്രൂപ്പുകാരനായ ഇയാള്‍ മൊബൈലിലൂടെ അശ്ളീല ഭാഷയില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്താനും കാരണമായതെന്ന് പരാതിയില്‍ പറയുന്നു.

Ma care dec ad

Comments are closed.