mehandi new

ഇരട്ടപ്പുഴക്ക് ആഹ്ലാദം – ഇരട്ടപ്പുഴ സ്‌കൂളിന് സ്വന്തം സ്ഥലമായി

fairy tale

കടപ്പുറം : ഇരട്ടപുഴ ഗവൺമെൻറ് എൽ പി സ്കൂളിന് സ്ഥലമെടുപ്പ് പൂർത്തിയായി.
98 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരിന്നു ഇരട്ടപുഴ ഗവൺമെൻ്റ് എൽപി സ്കൂൾ.
30 സെൻ്റ് സ്ഥലമാണ് സ്‌കൂളിന് വേണ്ടി ഇന്ന് രെജിസ്ട്രേഷൻ ചെയ്തത്. കടപ്പുറം ഗ്രാമ പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ചാണ് 4027920 രൂപ ചിലവിൽ സ്ഥലം വാങ്ങിയത്.

planet fashion

കഴിഞ്ഞ 98 വർഷമായി ചെട്ടിപ്പാറൻ കുടുംബാംഗങ്ങളുടെ വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
ചെട്ടിപ്പാറൻ കറുത്തുട്ടി, കുഞ്ചക്കി ദമ്പതികൾ മകൻ കൃഷ്ണൻകുട്ടി, പേരക്കുട്ടികളായ സാംബശിവൻ, ചന്ദ്രൻ
രാധാകൃഷ്ണൻ, ജയപ്രകാശൻ, ജയതിലകൻ, അംബിക, രാധ എന്നീ കുടുംബാംഗങ്ങളുടെ സഹകരണമാണ് വിദ്യാലയം ഇത്രെയും കാലം നിലനിർത്തിയത്.

വിദ്യാലയം ഇരട്ടപ്പുഴ പ്രദേശത്ത് തന്നെ വേണം എന്നുള്ളത് നാട്ടുകാരുടെ ആവശ്യമായിരുന്നു.
താൽക്കാലികമായി ഇരട്ടപ്പുഴ ഉദയ വായനശാലയിലാണ് വിദ്യാലയം ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നാല് ക്ലാസുകളിളിലായി 43 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
കളക്ടർ, എം എൽ എ എൻ കെ അക്ബർ, കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി എന്നിവരുടെ യോജിച്ച പ്രവർത്തനമാണ് ഇരട്ടപ്പുഴ സ്‌കൂളിന് സ്വന്തമായ സ്ഥലം എന്ന സ്വപ്നം പൂർത്തീകരിക്കാൻ ആയത്.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന താജുദ്ദീൻ വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ഐ ഷാജിത, പി ടി എ പ്രസിഡണ്ട് സുനിൽ കാരയിൽ എന്നിവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

Macare 25 mar

Comments are closed.