mehandi new

ഉത്സവഛായയിൽ ദേശവിളക്ക് – മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്കിന് ആയിരങ്ങൾ എത്തിച്ചേർന്നു

fairy tale

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് സംഘടിപ്പിച്ച 19-ാംമത് ദേശവിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. വിളക്ക് ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തിരുവത്ര കാര്‍ത്ത്യായനി ഭഗവതീക്ഷേത്രത്തില്‍നിന്ന്   പുറപ്പെട്ട പാലക്കൊമ്പ് എഴുന്നള്ളിപ്പ് സ്വീകരിക്കാനും കാണാനുമായി നൂറുകണക്കിന് പേർ വഴിയിലുട നീളം ജാതിമതഭേദമന്യേ തടിച്ചുകൂടിയിരുന്നു.  പാലക്കൊമ്പ് എഴുന്നെള്ളിപ്പ് രാത്രി പത്തുമണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

planet fashion

രാത്രി ഗുരുവായൂര്‍ ഭജനമണ്ഡലിയുടെ ഭക്തിഗാനമേളയും അരങ്ങേറി. അഞ്ഞൂറു പേരുടെ താലം, തങ്കരഥം, ഉടുക്കുപാട്ട്, ചിന്തുപാട്ട്, കാവടികള്‍, നാദസരം, പഞ്ചവാദ്യം, ആനകള്‍, തുള്ളല്‍ എന്നിവ പാലക്കൊമ്പ് എഴുന്നള്ളിപ്പിന് അകമ്പടിയായി. തുടർന്ന്  ഉടുക്കുപാട്ട്, തിരിയുഴിച്ചില്‍, പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുംതട എന്നിവയോടെ ദേശവിളക്ക് സമാപിച്ചു. ഉച്ചക്കും രാത്രിയുമായി പതിനായിരം പേര്‍ക്ക് അന്നദാനവും ഉണ്ടായി. ജീവകാരുണ്യ  പ്രവർത്തനങ്ങളുടെ ഭാഗമായി ജാതിമതഭേദമന്യേ മൂന്നുലക്ഷം രൂപ വീതം സഹായധന വിതരണം ചെയ്തു. അയ്യപ്പസേവാസംഘം ചെയര്‍മാന്‍ ഡോ. പി.വി മധുസൂദനന്‍, കണ്‍വീനര്‍ എന്‍.വി മധു, ഭാരവാഹികളായ എന്‍.കെ പുഷ്പദാസ്, എ.എസ് സന്തോഷ്, കെ.കെ സഹദേവന്‍, കെ.എസ് വിശ്വനാഥന്‍, കെ.എന്‍ പരമേശ്വരന്‍, യു.ആര്‍ പ്രദീപ്, എന്‍.എസ് ജിതിന്‍ തുടങ്ങിയവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.