mehandi new

ദേവ്യേട്ത്തീടെ ഓണം.. സിനിമാതാരം രശ്മി സോമൻ ഉദ്ഘാടനം ചെയ്തു

fairy tale

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾന്റെ ഓണാഘോഷ പരിപാടികൾ പ്രശസ്ത സിനിമാതാരം രശ്മി സോമൻ നിർവഹിച്ചു.
സിനിമാ സംവിധായകനും ചിത്രകാരനുമായ അമ്പിളി മുഖ്യഥിതിയായി.
ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു. കരുണചെയർമാൻ റിട്ടയെർഡ് ഡി വൈ എസ് പി കെ ബി സുരേഷ് ഓണ സന്ദേശം നൽകി.
ജൈവകർഷക ദമ്പതികളായ മുഹമ്മദ്‌ നൗഫൽ, തസ്‌നി നൗഫൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് കലാഭവൻബാദുഷ, ബഷീർ പൂക്കോട്, റഫിഖ് കുമ്മത് എന്നിവരുടെ കലാവിരുന്നും, ഇൻസൈറ്റ് വിദ്യാർത്ഥികളുടെ “”ഞങ്ങളോക്കെ ഇല്ലേ ഇങ്ങള് എന്തിനാ വിഷമിക്കുന്നത് എന്റെ ദേവ്യെട്ത്യേ.. എന്ന ലഘുനാടകവും അരങ്ങേറി.

തവനൂർ അഗ്രികൾചർ ഡിപ്പാർട്മെന്റ് ലെ ഡോക്ടർ അബ്ദുൽ ഹക്കീം, സജീന അബ്ദുൽ ഹക്കീം, വോയിസ്‌ ഓഫ് ഡീസേബൾഡ് പ്രസിഡന്റ് രാമകൃഷ്ണൻ, സെക്രട്ടറി ജഗദീഷ്, മാധ്യമപ്രവർത്തകൻ ഷക്കീൽ, ഇൻസൈറ്റ് ട്രസ്റ്റ് അംഗങ്ങൾ ലിഷ, ഇന്ദിര, സോമസുന്ദൻ തുടങ്ങിയവർ പങ്കെടുത്തു ആശംസകൾ നേർന്നു. ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ് സ്വാഗതവും ഇൻസൈറ്റ് സ്റ്റാഫ്‌ സെക്രട്ടറി സൗമ്യ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.