സ്വാതന്ത്ര്യദിനാഘോഷം ഉത്സവമാക്കി ഭിന്നശേഷി വിദ്യാർത്ഥികൾ

ഗുരുവായൂർ : സ്വാതന്ത്ര്യദിനാഘോഷം ഉത്സവമാക്കി താമരയൂർ ഇൻസൈറ്റ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾ.
സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടികൾ കൊച്ചിൻ കസ്റ്റസ് ഇൻസ്‌പെക്ടർ കെ രാജീവ് ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് രക്ഷാധികാരി റിട്ടയെർഡ് ഡി വൈ എസ് പി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.

ഇൻസൈറ്റിലെ ഭിന്നശേഷി വിദ്യാർത്ഥികൾ മുപ്പത്തിരണ്ടു സ്വാതന്ത്ര സമര സേനാനികളുടെ വേഷങ്ങൾ അണിഞ്ഞു വേദിയിൽ നിരന്നിരുന്നത് കാണികളിൽ കൗതുകമുണർത്തി.
വൈകുന്നേരം നാലുമണിവരെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അഡ്വ. ബിജു വലിയ പറമ്പിൽ മുഖ്യതിഥിയായി. സാഹിത്യകാരൻ
ലത്തീഫ് മമ്മിയൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇൻസൈറ്റ് മാനേജിങ് ട്രസ്റ്റിയും പ്രിൻസിപ്പലുമായ ഫാരിദ ഹംസ സ്വാഗതം പറഞ്ഞു.
ഗുരുവായൂർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശൈലജ സുധൻ, വാർഡ് കൗൺസിലർ നിഷി പുഷ്പരാജ്, എഴുത്തുകാരി മെഹർ, മാധ്യമ പ്രവർത്തകൻ എം വി ഷക്കീൽ, സലീം തൃശൂർ എന്നിവർ ആശംസകൾ നേർന്നു. ഇൻസൈറ്റ് ബോർഡ് അംഗങ്ങളായ ലിഷ, ഇന്ദിര എന്നിവർ നേതൃത്വം നൽകി. ഇൻസൈറ്റ് സെക്രട്ടറി സീനത്ത് റഷീദ് നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.