mehandi new

സംവിധായകന്‍ കെ ആര്‍ മോഹനന്‍ അന്തരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2″ text_line_height_tablet=”2.2″ text_line_height_phone=”2.2″ use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

kr mohananചാവക്കാട് : സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ചാവക്കാട് തിരുവത്ര സ്വദേശി കെ. ആര്‍. മോഹനന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്രപഠനം പൂര്‍ത്തിയാക്കിയ മോഹന്‍ മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്നു. അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് സംവിധാനം ചെയ്ത സിനിമകള്‍. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ആദ്യ ചിത്രമായ അശ്വത്ഥാമയ്ക്ക് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. സി.വി.ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ രണ്ടാമത്തെ ചിത്രമായ പുരുഷാര്‍ഥം 1987ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കി. 1992ലാണ് അവസാന ചിത്രമായ സ്വരൂപം സംവിധാനം ചെയ്ത്. 2009ല്‍ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്ത് ചലച്ചിത്ര വികസന കോർപ്പറേഷൻ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്‌ക്കാരം നാളെ തിരുവത്രയില്‍ നടക്കും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare 25 mar

Comments are closed.