
ചാവക്കാട്: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധു ചെയ്ത നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന് ചാവക്കാട് നഗരസഭ ഭരണ സമിതിയുടെ ഐക്യദാർഢ്യം. നഗരസഭയുടെ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ യു ഡി എഫ് നേതാവും കൗൺസിലറുമായ കെ. വി സത്താറാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.

കോൺഗ്രസ്സ്നേതാവും വയനാട് എം. പിയുമായ രാഹുൽഗാന്ധിയുടെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് സത്താർ അവതരിപ്പിച്ച പ്രമേയം യു ഡി എഫ് കൗൺസിലർ അസ്മത്തലി പിന്താങ്ങുകയും കൗൺസിൽ ഐക്യകണ്ഠം അംഗീകരിക്കുകയായിരുന്നു.
യു ഡി എഫ് കൗൺസിലർമാർ കറുപ്പു വസ്ത്രമണിഞ്ഞാണ് ഇന്ന് കൗൺസിൽയോഗത്തിൽ ഹാജരായത്.

Comments are closed.