അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

ഗുരുവായൂർ: നഗരസഭ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായി ലേബർ ഡിപ്പാർട്ട്മെൻ്റ് ലഭ്യമാക്കിയ ഭക്ഷ്യ കിറ്റിൻ്റെ നഗരസഭ തല വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു.

നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ്, നഗരസഭ കൗൺസിലർ കെ പി ഉദയൻ, ഹെൽത്ത് ഇൻസ്പെക്ടർ സി രജിത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റിജേഷ് എം ഡി, കെ ബി സുബിൻ, കെ എസ് പ്രദീപ് എന്നിവർ സന്നിഹിതരായി.

Comments are closed.